ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കെ രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ പരസ്പരം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഒരു തത്സമയ ടി.വി.ചര്‍ച്ചയില്‍ കാര്യങ്ങള്‍ കുറച്ച് കൈവിട്ടുപോയി. ന്യൂസ് 24 എന്ന ഒരു ഹിന്ദി ചാനല്‍ ചര്‍ച്ചക്കിടെയാണ് സംഭവം. കോണ്‍ഗ്രസ് വക്താവ് അലോക് ശര്‍മ്മ തന്റെ മുന്നിലുണ്ടായിരുന്ന വെള്ളം നിറച്ച ഗ്ലാസ് ബിജെപി നേതാവ് കെ.കെ.ശര്‍മ്മക്ക് നേരെ എറിയുകയായിരുന്നു. 

ചൂടേറിയ വാഗ്വാദത്തിനൊടുവില്‍ ബിജെപി നേതാവ് അലോക് വര്‍മയെ 'രാജ്യദ്രോഹി' എന്ന് ആവര്‍ത്തിച്ച് വിളിച്ചതാണ് പ്രകോപനത്തിനിടയാക്കിയത്. തുടര്‍ന്ന് മുന്നിലുണ്ടായിരുന്ന വെള്ളം നിറച്ച ഗ്ലാസ് കെ.കെ.ശര്‍മ്മക്ക് നേരെ എടുത്തെറിയുകയായിരുന്നു. എന്നാല്‍ വെള്ളം ചെന്ന് വീണത് അവതാരകന്റ മേലും. 

തുടര്‍ന്ന് അവതാരകന്‍ തന്റെ വസ്ത്രം മാറ്റി വന്ന ശേഷം ചര്‍ച്ച തുടര്‍ന്നു. ഇതിന് ശേഷം ബിജെപി കോണ്‍ഗ്രസ് വക്താക്കള്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് പരസ്പരം തര്‍ക്കിച്ചത്.

Content Highlights: Cong Leader Throws Water at BJP Counterpart, Anchor on Live TV After Being Called 'Traitor'