ന്യൂഡല്‍ഹി:  രണ്ടാം മോദി സര്‍ക്കാരില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ഉണ്ടാവില്ല. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജെയ്റ്റിലി പ്രധാനമന്ത്രിക്ക് കത്തയച്ചു. 

'കഴിഞ്ഞ 18 മാസമായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. എന്നാല്‍ അതില്‍ നിന്ന് കുറേയൊക്കെ അതിജീവിക്കാന്‍  ഡോക്ടര്‍മാര്‍ സഹായിച്ചു. ഇനി പുതിയ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കണം. ചികിത്സയും ആരോഗ്യവും ശ്രദ്ധിക്കാന്‍ അതിലൂടെ എനിക്ക് കഴിയും. ബിജെപിയും എന്‍ഡിഎയും അങ്ങയുടെ കീഴില്‍ തിളക്കമാര്‍ന്ന വിജയം കൈരിച്ചു. എന്റെ ആരോഗ്യവും ചികിത്സയും മുന്നോട്ടുകൊണ്ടുപോകാന്‍ എന്നെ പുതിയ സര്‍ക്കാരിലെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കണം. അങ്ങയുടെ സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ അംഗീകാരവുമായിരുന്നുവെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

Content Highlights: Arun jaitley, modi cabinet