അബുദാബി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി രണ്ടാംവട്ടം സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദിക്ക് ആദരവുമായി അഡ്‌നോക് ഗ്രൂപ്പ്. അബുദാബിയിലെ അഡ്‌നോക് ഗ്രൂപ്പ് ടവറില്‍ നരേന്ദ്ര മോദിയുടെയും യു എ ഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്യാന്റെയും ചിത്രങ്ങള്‍ തെളിയിച്ചു. ഒപ്പം ഇരുരാജ്യങ്ങളുടെയും പതാകകളും ടവറില്‍ തെളിഞ്ഞു. 

അഡ്‌നോക് ടവറില്‍ മോദിയുടെയും യു എ ഇ കിരീടാവകാശിയുടെയും മുഖങ്ങളും ഇരുരാജ്യങ്ങളുടെയും പതാകകളും തെളിയുന്നതിന്റെ വീഡിയോ യു എ ഇയിലെ ഇന്ത്യന്‍ പ്രതിനിധി നവദീപ് സിങ് സൂരി ട്വിറ്ററില്‍ പങ്കുവെച്ചു. 

ഇതാണ് യഥാര്‍ഥ സൗഹൃദം എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. 2015 ഓഗസ്റ്റില്‍ മോദി നടത്തിയ യു എ ഇ സന്ദര്‍ശനത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ യഥാര്‍ഥ പരിവര്‍ത്തനമുണ്ടായെന്നും സൂരി വാര്‍ത്താ ഏജന്‍സിയായ ഡബ്ല്യൂ എ എം വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

content highlights: adnoc tower in abudhabi lights up in ceebration of naremdra modi swearing in