കല്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർപട്ടിക പുതുക്കാനായി ജില്ലയിൽനിന്ന് 10,767 അപേക്ഷകൾ. മാർച്ച് 21 വരെയുള്ള കണക്കാണിത്. സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ-3761 എണ്ണം. പരിശോധനയിൽ വിവിധ കാരണങ്ങളാൽ 10,767 അപേക്ഷകളിൽനിന്ന് 247 അപേക്ഷകൾ തള്ളി. ഭൂരിഭാഗം അപേക്ഷകളും വോട്ടർപട്ടികയിൽ പുതുതായി പേരുചേർക്കാനുള്ളവയാണ്. ഇത്തരത്തിലുള്ള 8767 അപേക്ഷകളാണ് ലഭിച്ചത്. കല്പറ്റ നിയോജകമണ്ഡലത്തിൽനിന്ന്‌ 2773 അപേക്ഷകളും മാനന്തവാടി നിയോജകമണ്ഡലത്തിൽനിന്ന്‌ 2911 അപേക്ഷകളും സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽനിന്ന്‌ 3083 അപേക്ഷകളുമാണ് ലഭിച്ചത്. വോട്ടർപട്ടികയിൽ പേരുചേർക്കാനായി പ്രവാസികളിൽനിന്ന്‌ 139 അപേക്ഷകൾ കിട്ടി. മാനന്തവാടി നിയോജകമണ്ഡലത്തിൽനിന്ന് 55, സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽനിന്ന് 31, കല്പറ്റ നിയോജകമണ്ഡലത്തിൽനിന്ന് 53 എന്നിങ്ങനെയാണ് അപേക്ഷകളുടെ എണ്ണം. വോട്ടർപട്ടികയിൽ ഈ മാസം 25 വരെ പേരുചേർക്കാം.

പേര് നീക്കംചെയ്യൽ: 50 അപേക്ഷകൾ

വോട്ടർപട്ടികയിൽനിന്ന് പേര് നീക്കണമെന്നാവശ്യപ്പെട്ട് 50 അപേക്ഷകൾ ലഭിച്ചു. മാനന്തവാടി നിയോജകമണ്ഡലത്തിൽനിന്ന് എട്ട്, സുൽത്താൻബത്തേരി നിയോജക മണ്ഡലത്തിൽനിന്ന് 11, കല്പറ്റ നിയോജകമണ്ഡലത്തിൽനിന്ന് 31 എന്നിങ്ങനെയണ് അപേക്ഷകൾ.

ഒരു മണ്ഡലത്തിൽനിന്ന്‌ നിലവിലെ വിലാസത്തിലെ ബൂത്തിലേക്ക് മാറാനായി അപേക്ഷിച്ചത് 409 പേരാണ്. കല്പറ്റ നിയോജകമണ്ഡലത്തിൽനിന്ന്‌ 164 അപേക്ഷകളും മാനന്തവാടി നിയോജകമണ്ഡലത്തിൽനിന്ന്‌ 127 അപേക്ഷകളും സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽനിന്ന്‌ 118 അപേക്ഷകളും ലഭിച്ചു. ഇതിൽ 286 അപേക്ഷകൾ പരിഗണിച്ചു. 118 അപേക്ഷകൾ നിരസിച്ചു. ഭേദഗതി വരുത്താനായി 1402 അപേക്ഷകൾ ലഭിച്ചു.

നിയോജകമണ്ഡലം വോട്ടർപട്ടിക പുതുക്കാനായി ലഭിച്ച അപേക്ഷകളുടെ എണ്ണം

മാനന്തവാടി - 3396

കല്പറ്റ - 3610

സുൽത്താൻബത്തേരി - 3761

Content Highlights: Lok Sabha Election 2019, General Election 2019, Voters' List