കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍നിന്നും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. മണ്ഡലത്തില്‍ ലഭിച്ച 23 നാമനിര്‍ദേശപത്രികകളില്‍ ഇതില്‍ 22 പത്രികകളും സാധുവാണെന്ന് കണ്ടെത്തി. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അപരനായി മറ്റ് രണ്ടുപേര്‍കൂടി മത്സരിക്കുന്നത് ശ്രദ്ധേയമാണ്. കെ.ഇ. രാഹുല്‍ ഗാന്ധി എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയും അഖില ഇന്ത്യ മക്കള്‍ കഴകത്തിന്റെ കെ. രാഘുല്‍ ഗാന്ധിയുമാണ് ഇവര്‍. ഇവര്‍ക്ക് പുറമേ കെ.എം. ശിവപ്രസാദ് ഗാന്ധി എന്ന പേരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും വയനാട്ടില്‍ മത്സരിക്കുന്ന ഗാന്ധിമാരിലുണ്ട്.

സരിത എസ്. നായരുടെ പത്രികയില്‍ തീരുമാനം ഇന്ന്

വയനാട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സരിത എസ്. നായരുടെ സ്ഥാനാര്‍ഥിത്വവും ഏറെ ചര്‍ച്ചയായിരുന്നു. സരിത രണ്ടുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചത് അയോഗ്യതയ്ക്ക് കാരണമാണെന്ന് കഴിഞ്ഞദിവസം സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി കണ്ടെത്തിയിരുന്നു. 

എന്നാല്‍ ഇതിന്മേല്‍ അപ്പീല്‍ പോയിരിക്കുകയാണെന്ന് സ്ഥാനാര്‍ഥിയെ പ്രതിനിധാനംചെയ്‌തെത്തിയ അഭിഭാഷകന്‍ മറുപടി നല്‍കി. ഇത് തെളിയിക്കാനാവശ്യമായ രേഖ വരണാധികാരി ആവശ്യപ്പെട്ടെങ്കിലും ഉണ്ടായിരുന്നില്ല. രേഖ ഹാജരാക്കാന്‍ സമയം അനുവദിച്ചു. കേസുകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതിനാലും വിശദപരിശോധനയ്ക്കുമായി പത്രിക സംബന്ധിച്ച് ശനിയാഴ്ച തീരുമാനമെടുക്കും.

സൂക്ഷ്മപരിശോധനയ്ക്കുശേഷമുള്ള സ്ഥാനാര്‍ഥികള്‍

1. മുജീബ് റഹ്മാന്‍ - സ്വതന്ത്രന്‍

2. കോട്ടയില്‍ മണി - എസ്.ഡി.പി.ഐ.

3. പി.പി. സുനീര്‍ - സി.പി.ഐ.

4. ഷിജോ എം. വര്‍ഗീസ് - സ്വതന്ത്രന്‍

5. ഡോ. കെ. പദ്മരാജന്‍ - സ്വതന്ത്രന്‍

6. അബ്ദുള്‍ ജലീല്‍ - എസ്.ഡി.പി.ഐ.

7. കെ. ഉഷ സി.പി.ഐ.എം.എല്‍. - റെഡ് സ്റ്റാര്‍

8. കല്ലാഴി കൃഷ്ണദാസ് - സി.പി.ഐ.

9. വെള്ളാപ്പള്ളി തുഷാര്‍ - ബി.ഡി.ജെ.എസ്.

10. കരിമാക്കില്‍ സെബാസ്റ്റ്യന്‍ - സ്വതന്ത്രന്‍

11. കെ. ബിജു - സ്വതന്ത്രന്‍

12. കെ.പി. പ്രവീണ്‍ - സ്വതന്ത്രന്‍

13. മാളിയകപറമ്പില്‍ മൊഹമ്മദ് - ബി.എസ്.പി.

14. പി.പി. ജോണ്‍ - സെക്കുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്

15. രാഹുല്‍ ഗാന്ധി - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

16. കെ.എം. ശിവപ്രസാദ് ഗാന്ധി - സ്വതന്ത്രന്‍

17. തൃശ്ശൂര്‍ നസീര്‍ - സ്വതന്ത്രന്‍

18. കെ.വി. ഗോപിനാഥ് - സ്വതന്ത്രന്‍

19. വയലില്‍ സിബി സ്വതന്ത്രന്‍

20. അഡ്വ. പി.ആര്‍. ശ്രീജിത്ത് - സ്വതന്ത്രന്‍

21. കെ.ഇ. രാഹുല്‍ ഗാന്ധി - സ്വതന്ത്രന്‍

22. കെ. രാഘുല്‍ ഗാന്ധി - അഖില ഇന്ത്യ മക്കള്‍ കഴകം

Content Highlights: three candidates having the name of rahul gandhi contesting from wayanad loksabha constituency, Lok Sabha Elections 2019, The Great Indian War 2019