കോഴിക്കോട്‌: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ മണ്ഡലമാണ് വയനാട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. സുനീറിന്റെ റോഡ്‌ഷോ ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികളും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയപ്പോള്‍ ഒരുഘട്ടത്തില്‍ പ്രചാരണത്തില്‍ മുന്നിലെത്താനും എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു.

തിരഞ്ഞെടുപ്പിനുശേഷം പ്രത്യേക അവകാശവാദങ്ങള്‍ക്കില്ലെന്നും മേയ് 23-ന് ഫലപ്രഖ്യാപനം വരെ കാത്തിരിക്കാമെന്നും പി.പി. സുനീര്‍ പ്രതികരിച്ചു. മണ്ഡലത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മത്സരിച്ചത് ജനങ്ങള്‍ക്ക് പുതിയൊരു അനുഭവമാണ്. ഇത് ഫലത്തെ എത്രത്തോളം സ്വാധീനിക്കുമെന്ന് കണ്ടറിയണമെന്നും സുനീര്‍ പറഞ്ഞു.

വയനാട്ടില്‍ പോളിങ് ശതമാനം ഉയര്‍ന്നതും തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാകും. നേരത്തെ പാര്‍ട്ടി ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകളേപ്പോലെതന്നെയാണ് സ്ഥാനാര്‍ഥിത്വമെന്നും തന്റെ കര്‍ത്തവ്യം ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്നും മറ്റൊരു അഭിമുഖത്തില്‍ സുനീര്‍ പ്രതികരിച്ചിരുന്നു.

Content Highlights: Lok Sabha Elections 2019, Wayanad Constituency, PP Suneer, The Great Indian War 2019