കല്‍പ്പറ്റ:  കേരളത്തില്‍ ഒരു സ്ഥാനാര്‍ഥിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്നേവരെ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം നേടി രാഹുല്‍ ഗാന്ധി. റെക്കോര്‍ഡ് ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ വിജയത്തോട് അടുക്കുകയാണ്. പോള്‍ ചെയ്ത വോട്ടുകളില്‍ പാതിയും എണ്ണിക്കഴിഞ്ഞപ്പോഴേക്കും രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കടന്നു. 

57 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോൾ 2,44,648 വോട്ടിന്റെ ലീഡാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. അതേസമയം കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ രാഹുല്‍ ഗാന്ധി ബിജെപിയുടെ സ്മൃതി ഇറാനിക്കും പിന്നിലാണെന്നതാണ് രാഷ്ട്രീയ കൗതുകം.

Content Highlights: Rahul Gandhi, Wayanad,UDF, 2019 Loksabha Elction