കോഴിക്കോട്:   ഷാനിമോള്‍ ഉസ്മാന്‍, ടി.സിദ്ധീഖ് ഇപ്പോള്‍ ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് വയനാട് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നവരുടെ പേര് മണിക്കൂറുകള്‍ കൊണ്ട് മാറി മറിയുകയാണ്. കോണ്‍ഗ്രസിന് മുന്നില്‍ ഉറച്ച സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയായി മാറുമ്പോള്‍ നേതൃത്വത്തിന് മുന്നില്‍ ബദല്‍ നിര്‍ദ്ദേശവുമായി യുഡിഎഫിലെ യുവ എം.എല്‍.എ മാര്‍.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന തൃത്താല എം.എല്‍.എ വി.ടി ബല്‍റാം ആവശ്യപ്പെട്ടപ്പോള്‍ ആ നിര്‍ദ്ദേശത്തെ പിന്തുണച്ച് അഴീക്കോട്ടെ ലീഗ് എം.എല്‍ കെ.എം ഷാജി രംഗത്തെത്തി.

ഫെയ്‌സ് ബുക്ക് പോസ്റ്റ് മുഖേനയാണ് ബല്‍റാം ഈ ആവശ്യം ഉന്നയിച്ചത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുല്‍ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന്‍ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണ്. എന്നാണ് വി.ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.  

vtതൊട്ടുപിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെ.എം ഷാജിയും എത്തി

രാഹുല്‍ ഗാന്ധി കേരളത്തില്‍ തന്നെയാണ് മത്സരിക്കേണ്ടത്.രാജ്യത്തെ ഫാഷിസ്റ്റുകള്‍ക്കെതിരെയുള്ള രാഷ്ട്രീയയമായ പോരാട്ടത്തിന്റെ സര്‍വ്വസൈന്യാധിപന് കേരളമാണ് അനുയോജ്യം.കേരളത്തില്‍ അദ്ദേഹം മത്സരിക്കുന്നതോടെ രാഷ്ട്രീയ ഭീകരതക്കെതിരെയുള്ള പോരാട്ടം കൂടിയായിരിക്കും അത്. ദക്ഷിണേന്ത്യയിലെ മതേതര മുന്നേറ്റത്തിന് കരുത്തും പ്രചോദനവുമായി അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം മാറും. കേരളത്തെ സംബന്ധിച്ച് ഓരോ മലയാളിക്കും അഭിമാനവും സന്തോഷവും പകരുന്ന ഒന്നായിരിക്കുമത്. രാഹുല്‍ജിക്ക് കേരളത്തിലേക്ക് ഊഷ്മളമായ സ്വാഗതം!
വി ടി ബല്‍റാമിന് പിന്തുണ..

shaji


Content Highlighlight: km shaji and Vt balram want Rahul gandhi for wayanad seat