സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു ചിത്രം വച്ച് സിപിഎമ്മിനെ ട്രോളി വി.ടി ബല്‍റാം എംഎല്‍എ. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ജയരാജന്റെ പോസ്റ്ററാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ആധാരം.

വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയുടെ പോസ്റ്ററിന്‌ മുകളില്‍ ജയരാജന് വോട്ട് അഭ്യര്‍ഥിക്കുന്ന പോസ്റ്റര്‍ പതിച്ചപ്പോള്‍ സിനിമയുടെ പേര് മായുകയും എന്നാല്‍ അതിന് മുകളിലെ പൊട്ടിച്ചിരിയുടെ കൊലപാതക കഥ ഫണ്‍ ഫാമിലി ത്രില്ലര്‍ എന്ന വരികള്‍ക്ക് താഴെയായി ജയരാജന്റെ പോസ്റ്റര്‍ കൂടി ചേര്‍ന്നതാണ് വൈറലായ ചിത്രം.

ഇത് എവിടെയെങ്കിലും പതിച്ചതാണോ അതോ ആരെങ്കിലും ഫോട്ടോഷോപ്പ് ചെയ്ത പ്രചരിപ്പിച്ചതാണോ എന്ന് വ്യക്തമല്ല. ഈ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് പോസ്റ്റര്‍ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്ന് രാത്രി ഇന്നോവ തിരിയും എന്നും ബല്‍റാം കുറിച്ചു.

Content Highlights: V T Balram, trolls, cpm