തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സി പി എമ്മിന്റെ താരപ്രചാരകരുടെ പട്ടികയില്‍നിന്ന് വി എസ് അച്യുതാനന്ദന്‍ പുറത്ത്. സി പി എം തിരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ താരപ്രചാരകരുടെ പട്ടികയിലാണ് വി എസിന്റെ പേരില്ലാത്തത്. നാല്‍പ്പതുപേരുടെ പട്ടികയാണ് സമര്‍പ്പിച്ചത്.

കേരളത്തില്‍നിന്ന് മുഖ്യമന്ത്രി പിണറയി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള, എം എ ബേബി, എളമരം കരീം, ടി എം തോമസ് ഐസക്ക്, എ വിജയരാഘവന്‍ എന്നിങ്ങനെ ഏഴുപേരാണുള്ളത്. മറ്റു മുപ്പത്തിമൂന്നുപേര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്.

തിരഞ്ഞെടുപ്പു  പ്രചാരണ പോസ്റ്ററുകളില്‍നിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ് താരപ്രചാരകരുടെ പട്ടികയില്‍നിന്നും പുറത്തായത്. മാര്‍ച്ച് 26നാണ് തിരഞ്ഞെടുപ്പു കമ്മീഷന് സി പി എം താരപ്രചാരകരുടെ പട്ടിക സമര്‍പ്പിച്ചത്.

content highlights: v s achuthanandan excluded from cpm star campaigners list