തൃശൂര്‍:  തൃശൂര്‍ മണ്ഡലത്തിലേക്കും സിപിഐയുടെ സാധ്യതാ പട്ടികയില്‍ മൂന്നു പേരുകള്‍. സിറ്റിങ് എംപി സി.എന്‍ ജയദേവന്‍, മുന്‍ മന്ത്രി കെ.പി രാജേന്ദ്രന്‍, ജനയുഗം എഡിറ്റര്‍ രാജാജി മാത്യൂസ് തോമസ് എന്നിവരെയാണ് ജില്ലാ കൗണ്‍സില്‍ നിര്‍ദേശിച്ചത്.

ജില്ലാ കൗണ്‍സില്‍ അംഗങ്ങളില്‍ ചിലര്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ തന്നെ മത്സരിക്കണമെന്ന അഭിപ്രായം മുന്നോട്ടുവച്ചു. എന്നാല്‍ സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമില്ല എന്ന് സുനില്‍കുമാര്‍ അറിയിക്കുകയായിരുന്നു.

Content Highlights: thrissur seat, CPI