തൃശ്ശൂർ: ഇടതുമുന്നണി തൃശ്ശൂർ ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി രാജാജി മാത്യു തോമസിനെ ജനങ്ങൾ സ്വീകരിച്ചത് നാട്ടിലെ ചൂടിനൊത്ത സമ്മാനങ്ങൾകൊണ്ട്. മാന്ദാമംഗലം, മരോട്ടിച്ചാൽ എന്നിവിടങ്ങളിൽ മാലകൾക്കുപകരം പലവിധ പഴങ്ങളാണ് സ്ഥാനാർഥിക്കു നൽകിയത്. ഒരുകുല വാഴപ്പഴം, ചക്കപ്പഴം, പൈനാപ്പിൾ, തണ്ണിമത്തൻ, ഇളനീർ എന്നീ വിഭവങ്ങൾ ലഭിക്കുകയുണ്ടായി.

ഒല്ലൂർ മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനം ചൊവ്വാഴ്ച പൂർത്തിയായി. ചുവന്നമണ്ണിൽ ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പുകമ്മിറ്റി പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വലക്കാവിലെ പ്രവർത്തകർ മൂവാണ്ടൻമാങ്ങ നൽകിയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. ജന്മദേശമായ കണ്ണാറയിൽ എ.യു.പി.സ്‌കൂളിനുമുന്നിൽ തളികയിൽ പൂക്കളുമായാണ് സ്വീകരിക്കാൻ നാട്ടുകാരെത്തിയത്. ചിറക്കാക്കോട് തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് രാജാജി ഉദ്ഘാടനം ചെയ്തു.

താണിപ്പാടം, തെക്കുംപാടം, മൈലാട്ടുംപാറ, പീച്ചി, വിലങ്ങന്നൂർ, കണ്ണാറ, പട്ടിക്കാട്, മുടിക്കോട്, ചിറക്കാക്കോട്, പാണ്ടിപ്പറമ്പ്, കട്ടിലപ്പൂവം, താണിക്കുടം, പുല്ലാനിക്കാട്, പടിഞ്ഞാറേ വെള്ളാനിക്കര, ജാറം കോളനി, പട്ടാളക്കുന്ന് നാലുസെന്റ്, ഐക്യനഗർ, മൈനർ റോഡ്, എരവിമംഗലം വായനശാല, പൂച്ചട്ടി, മൂർക്കനിക്കര സിറ്റി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ഉച്ചയ്ക്ക് വലക്കാവിൽ സമാപിച്ചു.

ഉച്ചയ്ക്കുശേഷം തോണിപ്പാറയിൽനിന്നുള്ള സ്വീകരണത്തോടെ പര്യടനം പുനരരാംഭിച്ചു. തുടർന്ന് വെട്ടുകാട്, മാന്ദാമംഗലം, മരോട്ടിച്ചാൽ, ചെമ്പംകണ്ടം, പൊന്നൂക്കര, പുത്തൂർ സെന്റർ, ഇളംതുരുത്തി, മരത്താക്കര, കനകശ്ശേരി, മണലാറ്റി, എടക്കുന്നി, തൈക്കാട്ടുശ്ശേരി കിണർ, തൈക്കാട്ടുശ്ശേരി സെന്റർ, തേമാനിപ്പാടം, ഒല്ലൂർ സെന്റർ, ഒല്ലൂർ പള്ളിനട, വെട്ടിയാടൻ സെന്റർ, ആൽത്തറ, വാട്ടർടാങ്ക്, പനമുക്ക്, നെടുപുഴ, വട്ടപ്പിന്നി, വർക്കേഴ്സ് നഗർ, കൂർക്കഞ്ചേരി സെന്റർ, കുരിയച്ചിറ കനാൽ, മോഡേൺ കോളനി, സൗത്ത് അഞ്ചേരി, പടവരാട്, കുട്ടനെല്ലൂർ, മരിയാപുരം, വളർക്കാവ് എന്നിവിടങ്ങളിൽ നൂറുകണക്കിനുപേർ സ്വീകരിക്കാനെത്തി. രാത്രി വൈകി അഞ്ചേരിച്ചിറയിലായിരുന്നു ചൊവ്വാഴ്ചയിലെ പര്യടനത്തിന്റെ സമാപനം.

Content Highlight: Rajaji mathew election campaign at Thrissur