തിരുവനന്തപുരം : കോണ്‍ഗ്രസ് മികച്ച വിജയമാണ് കേരളത്തിൽ നേടിയതെന്ന് ശശി തരൂർ. എന്റെയും പാര്‍ട്ടിയുടെയും മൂല്യങ്ങളും എല്ലാവരെയും ഒന്നായി കണ്ടുള്ള വളര്‍ച്ചയും കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം സത്യമാണെന്ന് തിരുവനന്തപുരത്തെ ജനങ്ങള്‍ ഇന്ന് കാണിച്ചു തന്നിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം നിവാസികള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും നന്ദി പറയാനും അദ്ദേഹം മറന്നില്ല. 10 വര്‍ഷം തുടര്‍ന്ന പോലെ തന്നെ ഇനി വരുന്ന 5 വര്‍ഷവും തുടര്‍ന്നും നല്ല രീതിയിലുള്ള ഭരണം കാഴ്ചവെക്കുമെന്നും തരൂര്‍ പറഞ്ഞു.  

ടീം തോല്‍വിയിലെത്തി നില്‍ക്കുമ്പോഴും സെഞ്ച്വറി നേടിയ ബാറ്റ്‌സ്മാനെപ്പോലെയാണ് തനിക്കിപ്പോള്‍ അനുഭവപ്പെടുന്നതെന്നും ഈ വിജയം കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.