തിരുവനന്തപുരം: വാശിയേറിയ ത്രികോണമത്സരം നടന്ന തിരുവനന്തപുരത്ത് എന്‍ ഡി എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ 
വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യാ എക്‌സിറ്റ് പോള്‍ ഫലം. കുമ്മനം രാജശേഖരന്‍ 37 ശതമാനം വോട്ടുകള്‍ നേടിയേക്കും. 

കോണ്‍ഗ്രസിന്റെ ശശി തരൂര്‍ 34 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തും. എല്‍ ഡി എഫിന്റെ സി ദിവാകരന് 26 ശതമാനം വോട്ടുകളെ നേടാന്‍ സാധിക്കൂവെന്ന് എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. 

കേരളത്തില്‍ മൂന്നുമുന്നണികളും തമ്മില്‍ ഏറ്റവും ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. ഹാട്രിക് വിജയത്തിനായി ശശി തരൂരും മണ്ഡലം  തിരിച്ചുപിടിക്കാന്‍ ദിവാകരനും കളത്തിലിറങ്ങിയെങ്കിലും വിജയം കുമ്മനത്തിന് ഒപ്പം നിന്നേക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്. 

content highlights: kummanam rajasekharan will win thiruvananthapuram says exit poll