നിലമ്പൂര്‍: പൊന്നാനിയില്‍ പരാജയപ്പെട്ടാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നുമുള്ള മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് പി.വി.അന്‍വര്‍.
ഞാന്‍ പറഞ്ഞത് പൊന്നാനിയില്‍ 100 ശതമാനവും വിജയിക്കാനാവുമെന്നും അപ്പോള്‍ നിലമ്പൂരില്‍ രാജിവെക്കേണ്ടി വരുമെന്നുമാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ് പറയുന്നത്. പൊന്നാനിയില്‍ തോറ്റതിന്റെ പേരില്‍ നിലമ്പൂരില്‍ രാജിവെക്കേണ്ട കാര്യം എനിക്കില്ല. ഞാന്‍ രാജിവെക്കുന്ന പ്രശ്നമില്ല. അതിന് ആരും മനപ്പായസ്സം ഉണ്ണേണ്ടെന്നും അന്‍വര്‍ പറഞ്ഞു.
പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും എനിക്ക് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം ഞാന്‍ നിര്‍ത്തിവെക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ അന്‍വര്‍ പറഞ്ഞത്. ഈ പ്രസ്താവനയാണ് അദ്ദേഹം ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.
അതേ സമയം പൊന്നാനിയില്‍ 15000-ത്തിന് മുകളില്‍ വോട്ടിന് ജയിക്കുമെന്ന് ഉറപ്പുണ്ടെന്നും അന്‍വര്‍ അവകാശപ്പെട്ടു. എല്ലാ ഘടകങ്ങളും അനുകൂലമായാല്‍ അമ്പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും പി.വി.അന്‍വര്‍ പറഞ്ഞു.
Content Highlights: pv anvar uturn- resign- MLA post-ponnani-loksabha election