താനൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥികളെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും സംഭവം പ്രതിഷേധാര്‍ഹമാണെന്നും പൊന്നാനി മണ്ഡലം എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥി പി.വി. അന്‍വര്‍.
മലയാള സര്‍വകലാശാലയില്‍ വോട്ടഭ്യര്‍ഥിച്ചെത്തിയ എന്‍.ഡി.എ. സ്ഥാനാര്‍ഥി വി.ടി. രമയെ അധ്യാപകന് അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അന്‍വര്‍. താനൂര്‍ മണ്ഡലത്തിലെ പര്യടനത്തിനിടെ പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസിലാണ് സ്ഥാനാര്‍ഥിയുടെ പ്രതികരണം.
മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ ലീഗുകാര്‍ തന്നെ പരാജയപ്പെടുത്തും. ഈയിടെ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. ജില്ലയില്‍ ഇടത് സ്ഥാനാര്‍ഥികള്‍ വിജയിച്ചിടത്തേ വികസനപദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയിട്ടുള്ളൂ. മുസ്ലിംലീഗ് പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധമില്ല. മതത്തിന്റെ കൂട്ടുപിടിച്ചാണ് ലീഗ് വോട്ടുപിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: nda candidate insulted by a teacher in malayalam universityl; pv anvar's response