മലപ്പുറം: പൊന്നാനി ലോക്സഭ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥി പി.വി. അന്‍വറും എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥി കെ.സി. നസീറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എല്‍.ഡി.എഫ്. സ്വതന്ത്രനായി മത്സരിക്കുന്ന പി.വി. അന്‍വര്‍ ചൊവ്വാഴ്ചയാണ് ജില്ലാ കളക്ടര്‍ മുമ്പാകെ നാമനിര്‍ദേശ പത്രിക നല്‍കിയത്. എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്, വി. അബ്ദുറഹ്മാന് എം.എല്‍.എ. തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പൊന്നാനിയിലെ എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥി കെ.സി. നസീറും ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇതോടെ മണ്ഡലത്തിലെ പ്രധാനസ്ഥാനാര്ഥികളുടെയെല്ലാം പത്രികാസമര്‍പ്പണം പൂര്‍ത്തിയായി. യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീറും എന്‍.ഡി.എ. സ്ഥാനാര്‍ഥി വി.ടി.രമയും കഴിഞ്ഞദിവസങ്ങളില്‍ പത്രിക നല്‍കിയിരുന്നു.

Content Highlights: ldf candidate pv anvar and sdpi candidate kc naseer submitted nomination