മലപ്പുറം: പൊന്നാനി ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീറിന് 1.12 കോടി രൂപയുടെ ആസ്തി. നാമനിര്‍ദേശ പത്രികയുടെ കൂടെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ കണക്കുള്ളത്. 

ഇ.ടി.യുടെ ഭാര്യ റുഖിയയുടെ പേരില്‍ 3.93 ലക്ഷം രൂപയുടേയും. ഭൂമിയും കെട്ടിടവുമായി ഇ.ടിക്കുള്ളത് 59.37 ലക്ഷം രൂപയുടെയും ആസ്തിയാണ്. ഇ.ടിയുടെ കൈവശം 35,500 രൂപയും ഭാര്യയുടെ കൈയില്‍ 5500 രൂപയുമുണ്ട്.

യു.ഡി.എഫ്. മലപ്പുറം മണ്ഡലം സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 2.56 കോടിരൂപയുടെ സ്വത്താണുള്ളത്. ഭാര്യകെ.എം. കുല്‍സുവിന്റെ പേരില്‍ 2.7 കോടിരൂപയുടെ സ്വത്തുമുണ്ട്. നിക്ഷേപമായി കുഞ്ഞാലിക്കുട്ടിക്ക് 59 ലക്ഷവും ഭാര്യക്ക് 2.42 കോടിയുമാണുള്ളത്. പണമായി കുഞ്ഞാലിക്കുട്ടിയുടെ കൈവശം 1.2 ലക്ഷം രൂപയും ഭാര്യയുടെ കൈയില്‍ 1.60 ലക്ഷം രൂപയുമുണ്ട്.

Content Highlights: et mohammed basheer and pk kunhalikutty asset details