തിരുവനന്തപുരം: ശക്തമായ ത്രികോണമത്സരം നടന്ന പത്തനംതിട്ടയില്‍ യു ഡി എഫ് വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ്- ജിയോവൈഡ് ഇന്ത്യാ എക്‌സിറ്റ് പോള്‍ ഫലം. യു ഡി എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി 34 ശതമാനം വോട്ടുകള്‍ നേടി വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്. 

ബി ജെ പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ 31 ശതമാനം നേടി രണ്ടാം സ്ഥാനത്തെത്തും. എല്‍ ഡി എഫിന്റെ വീണാ ജോര്‍ജിന് 29 ശതമാനം വോട്ടുകളേ നേടാന്‍ സാധിക്കുകയുള്ളൂവെന്നും എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. ബി ജെ പി ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് പത്തനംതിട്ട.

content highlights: anto antony of udf will win pathanamthitta says mathrubhumi news geowide india exit poll