V Unnikrishnan Malappuramമലപ്പുറം: ഫുട്‌ബോള്‍ കളി മുറുകുമ്പോള്‍ പ്രധാന കളിക്കാരന്‍ റഫറി ആയാല്‍ എങ്ങനെയിരിക്കും. അല്ലെങ്കില്‍ ക്രിക്കറ്റിന്റെ അവസാന ഓവറില്‍ ടീമിലെ പ്രധാന കളിക്കാരന്‍ അമ്പയര്‍ ആയാല്‍! അതുപോലെയാവും, അനിശ്ചിതത്വവും ആവേശവും മുറുകുമ്പോള്‍ സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയാല്‍.  കേരളത്തില്‍ തിരഞ്ഞെടുപ്പ് മുറുകുമ്പോൾ സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ്  ഡ്യൂട്ടിയുടെ പരിശീലനത്തിന് പോവുന്നത് അതിശയോക്തി അല്ല. ഭാവനയുമില്ല. 

മലപ്പുറത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി വി ഉണ്ണിക്കൃഷ്ണനാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടി  കിട്ടിയ ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ ഉള്ളത്.

തിരുനാവായ ചേരുലാല്‍ ഹൈസ്‌കൂള്‍ അധ്യാപകനായ ഉണ്ണികൃഷ്ണന് ശനിയാഴ്ച തിരൂര്‍ പോളിയില്‍ വച്ചു നടക്കുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കാനുള്ള  അറിയിപ്പാണ് ലഭിച്ചത്. പ്രിസൈഡിങ് ഓഫീസര്‍ എന്ന നിലയില്‍ പരിശീലനത്തിനെത്താനാണ് തിരഞ്ഞെടുപ്പ് ഓഫീസര്‍  കൂടിയായ കളക്ടറുടെ കത്തില്‍ പറയുന്നത്. വെള്ളിയാഴ്ച സ്‌കൂളിലെത്തി ഉത്തരവ് കൈപറ്റിയെന്നും ഡ്യൂട്ടി ഒഴിവാക്കി തരണമെന്ന് അപേക്ഷ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു . തിങ്കളാഴ്ചയാണ് എന്‍ ഡി എ  പത്രിക സമര്‍പ്പിക്കുക.

content highlights: malappuram loksabha election candidate election duty