കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റ് തോമസ് ചാഴിക്കാടന് നല്‍കാന്‍ തീരുമാനിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഉള്‍കൊണ്ടാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി.

എല്ലാവരുടെയും പിന്തുണ തോമസ് ചാഴിക്കാടന് ലഭിക്കും. പി.ജെ ജോസഫ് ഉന്നതനായ നേതാവാണ്. അദ്ദേഹം ഈ തീരുമാനം ഉള്‍കൊള്ളും. ജോസഫുമായും മറ്റ് നേതാക്കന്മാരുമായും താന്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കെ.എം മാണി വ്യക്തമാക്കി.

കോട്ടയത്ത് തോമസ് ചാഴിക്കാടനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ കടുത്ത അമര്‍ഷമുണ്ടെന്ന് പി.ജെ ജോസഫ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് കെ.എം മാണി മാധ്യമങ്ങളോട് പ്രതികരിച്ചത്.

Content Highlights: KM Mani, PJ Joseph, Kerala Congress, UDf