കൊല്ലം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.കെ.പ്രേമചന്ദ്രന് ലഭിച്ചത് കൊല്ലം മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. 1977-ല്‍ ആര്‍.എസ്.പി.യുടെ എന്‍.ശ്രീകണ്ഠന്‍ നായര്‍ 113161 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇതായിരുന്നു കൊല്ലത്തെ ഇതിനുമുന്‍പുള്ള ഏറ്റവും വലിയ ഭൂരിപക്ഷം. ഇത്തവണ പ്രേമചന്ദ്രന് ലഭിച്ചത് 149772 വോട്ടിന്റെ ഭൂരിപക്ഷമാണ്.

കൊല്ലത്ത് ഭൂരിപക്ഷം ഒരുലക്ഷം കടക്കുന്നത് ഇത് മൂന്നാംതവണയാണ്. 1977-ല്‍ കോണ്‍ഗ്രസിലെ സരോജിനിയെയാണ് എന്‍.ശ്രീകണ്ഠന്‍ നായര്‍ പരാജയപ്പെടുത്തിയത്. 2004-ല്‍ സി.പി.എമ്മിലെ പി.രാജേന്ദ്രനും വലിയ ഭൂരിപക്ഷം നേടിയിരുന്നു. അന്ന് പി.രാജേന്ദ്രന്‍ കോണ്‍ഗ്രസിലെ ശൂരനാട് രാജശേഖരനെ തോല്‍പ്പിച്ചത് 111071 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. 2014-ല്‍ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം 37649 വോട്ടായിരുന്നു.