കൊല്ലം : യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രന് കൊല്ലത്തെ കശുവണ്ടി ഫാക്ടറി തൊഴിലാളികള്‍ വരവേല്‍പ്പ് നല്കി. കശുവണ്ടിത്തൊഴിലാളികളുടെ പ്രശ്നങ്ങളിലെ ഇടപെടലുകള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് സ്ഥാനാര്‍ഥി ഉറപ്പുനല്‍കി. കണ്‍വീനര്‍ എ.എ.അസീസ് പ്രസംഗിച്ചു.
ബുധനാഴ്ച രാവിലെ മാര്‍ക്ക് കാഷ്യു സെന്ററില്‍നിന്നാണ് സ്വീകരണപരിപാടി ആരംഭിച്ചത്. പുതുച്ചിറ സൗപര്‍ണിക, സൗപര്‍ണിക പാക്കിങ് സെന്റര്‍, ചന്ദ്ര കാഷ്യു, ദിവ്യ കാഷ്യു, വടക്കാട് കമ്പനി, മുട്ടയ്ക്കാവ് കമ്പനി, തഴുത്തല ശാസ്താഫാക്ടറി, ആലുവിള, ഉളിയനാട് ഫാക്ടറികള്‍ എന്നിവിടങ്ങള്‍ തുടര്‍ന്ന് സന്ദര്‍ശിച്ചു.
ടി.സി.വിജയന്, സജി ഡി.ആനന്ദ്, ജി.വേണുഗോപാല്‍, ജയന്, കെ.ആര്.സുരേന്ദ്രന്, കെ.ആര്.രാജേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രേമചന്ദ്രന് ഏപ്രില്‍ ഒന്നിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് എ.ഷാനവാസ് ഖാനും കണ്‍വീനര്‍ ഫിലിപ്പ് കെ.തോമസും അറിയിച്ചു.
യു.ഡി.എഫ്. നിയമസഭാമണ്ഡലം കണ്‍വെന്‍ഷനുകള്‍ വ്യാഴാഴ്ച തുടങ്ങും. വൈകീട്ട് മൂന്നിന് ചടയമംഗലത്ത് ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ ആദ്യസമ്മേളനം ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച ഇരവിപുരത്ത് എന്‍.പീതാംബരക്കുറുപ്പും ചവറയില്‍ കെ.സി.രാജനും മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യും.