ചവറ : ലോക്‌സഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് കെ.എം.എം.എല്‍. കമ്പനിയിലെ ട്രേഡ് യൂണിയനുകള്‍ സ്വീകരണം നല്‍കി. 
എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എന്‍.ബാലഗോപാലിനും യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രനുമാണ് കമ്പനിപ്പടിക്കല്‍ സ്വീകരണം നല്‍കിയത്. 
എന്‍.കെ.പ്രേമചന്ദ്രന് കെട്ടിവെക്കാനുള്ള തുക ടൈറ്റാനിയം കോപ്ലക്സ് എംപ്ലായീസ് യൂണിയന്‍ (യു.ടി.യു.സി.) നല്‍കി. സ്വീകരണം ഷിബു ബേബിജോണ്‍ ഉദ്ഘാടനം ചെയ്തു.
കോലത്ത് വേണുഗോപാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി. ജനറല്‍ സെക്രട്ടറി ആര്‍.ജയകുമാര്‍ ചവറ അരവി, ജസ്റ്റിന്‍ ജോണ്‍, സി.പി.ഉണ്ണിക്കൃഷ്ണന്‍, സംഗീത്, മനോജ് പോരൂക്കര, സാലി, ശങ്കരനാരായണപിള്ള, കോയാക്കുട്ടി, ശശികുമാര്‍, പന്മന തുളസി എന്നിവര്‍ സംസാരിച്ചു. 
തിങ്കളാഴ്ച രാവിലെ പത്രിക സമര്‍പ്പിക്കുന്നതിനുമുന്‍പ് എന്‍.കെ.പ്രേമചന്ദ്രന്‍, ബേബിജോണിന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. 

kollam election
എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എന്‍.ബാലഗോപാലിന് സി.ഐ.ടി.യു., എ.ഐ.ടി.യു.സി. സംയുക്ത സ്വീകരണം നല്‍കി. സ്വീകരണയോഗം ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 
എ.ഐ.ടി.യു.സി. ജനറല്‍ സെക്രട്ടറി ആര്‍.മുരളി അധ്യക്ഷത വഹിച്ചു. എന്‍.വിജയന്‍ പിള്ള എം.എല്‍.എ., സി.പി.എം. ജില്ലാ സെക്രട്ടറി എസ്.സുദേവന്‍, ടി.മനോഹരന്‍, എ.എ.നവാസ്, ഐ.ഷിഹാബ്, സൂസന്‍ കോടി, രാജമ്മ ഭാസ്‌കരന്‍, ജി.മുരളീധരന്‍, പി.ബി.രാജു എന്നിവര്‍ സംസാരിച്ചു.