കോഴിക്കോട്: കേരളത്തിലെ കണ്ണൂര്‍ മോഡല്‍ കമ്യൂണിസം കള്ളകമ്യൂണിസമാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. അങ്ങോട്ട് മാറി നില്‍ക്ക് എന്ന് അതിനോട് ആദ്യം പറയേണ്ടത് ആദര്‍ശബോധമുള്ള ഇടതുപക്ഷക്കാരാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കണ്ണൂര്‍ പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് നടന്നതായുള്ള ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

കള്ളവോട്ട് കൊണ്ടായാലും എതിരാളികളെ വെട്ടിയൊതുക്കിക്കൊണ്ടായാലും കേരളം ചുവന്നു കണ്ടാല്‍ മതിയെന്നാണ് സ്തുതിപാടകരുടെയും അടിമകളുടെയും മനസ്സിലിരിപ്പെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെ പോയാല്‍ മാറിനിക്ക് അങ്ങോട്ടെന്ന് കേരളം തന്നെ പറയാന്‍ തുടങ്ങും. ഭയപ്പെടുത്തുന്നത് പക്ഷെ ആ ഒഴിവിലേക്ക് ഇടിച്ച് കയറാന്‍ വെമ്പി നില്‍ക്കുന്ന കാവിപ്പടയാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Content Highlights: sanal kumar sasidharan, kannur model communism, cpm, lok sabha election 2019