തൊടുപുഴ: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെയും നിലപാടുകളാണ് ഇടുക്കിയിലെ വലിയ പരാജയത്തിന് കാരണമായതെന്ന് എന്‍ ഡി എ സ്ഥാനാര്‍ഥി ബിജു കൃഷ്ണന്‍.

ബി ഡി ജെ എസ് ഒരു പിന്തുണയും നല്‍കിയില്ല. പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് ബി ജെ പിയില്‍ ചേരുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും ബിജു പറഞ്ഞു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എക്കു ലഭിച്ചത് ഒന്നേകാല്‍ ലക്ഷത്തോളം വോട്ടുകളാണ്. ഇത്തവണ ബിജു കൃഷ്ണന് ലഭിച്ചതാകട്ടെ 78648 വോട്ടുകളും. 

നാല്‍പ്പതിനായിരം വോട്ടുകളുടെ കുറവ് എങ്ങിനെയുണ്ടായെന്ന ചോദ്യത്തിന് ഉത്തരം തരേണ്ടത് ബി ഡി ജെ എസാണ്. വോട്ടു ചോര്‍ച്ച കൃത്യമായി അന്വേഷിക്കാന്‍ പോലും പാര്‍ട്ടി തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 

ഇടതുപക്ഷത്തിന് അനുകൂലമെന്ന നിലയില്‍ വെള്ളാപ്പള്ളി നടത്തിയ പ്രസ്താവന അംഗങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് തുഷാര്‍ വെള്ളാപ്പള്ളി കൃത്യമായ നിര്‍ദേശം നല്‍കിയില്ലെന്നും ബിജു കൃഷ്ണന്‍ ആരോപിച്ചു.

content highlights: idukki bdjs candidate biju krishnan responds to defeat in loksabha election 2019