കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസം എറണാകുളത്തെ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികളെ കുറിച്ച് സിനിമാ താരം മമ്മൂട്ടി നടത്തിയ പരാമര്‍ശത്തിനെതിരെ ബി.ജെ.പി സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. മമ്മൂട്ടിയുടെ പരാമര്‍ശം അപക്വമാണെന്നായിരുന്നു കണ്ണന്താനത്തിന്റെ അഭിപ്രായം. ഇപ്പോള്‍ കണ്ണന്താനത്തിന്റെ പരമാര്ശനതതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിന്ധു ജോയ്.
അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശം ബാലിശവും പ്രതിഷേധാര്‍ഹവുമാണെന്ന് സിന്ധു ജോയ് ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. സാധാരണഗതിയില്‍ പോളിങ് തുടങ്ങുമ്പോള്‍ തന്നെ സ്ഥാനാര്‍ഥി വോട്ട് രേഖപ്പെടുത്തും. തുടര്‍ന്ന് മറ്റു പോളിങ് സ്റ്റേഷന്‍കളിലേക്കു പോകും. മണ്ഡലത്തില്‍ പ്രമുഖര്‍ ആരെങ്കിലും വോട്ട് ചെയ്യുന്നുണ്ടെങ്കില്‍ അത് അന്വേഷിച്ചു അവരെ കാണാന്‍ പോകും. 2009 ല്‍ ഞാന്‍ മത്സരിച്ചപ്പോഴും ഇതാണ് ചെയ്തതെന്നും സിന്ധു ജോയ് ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
ഇത്തവണ പി.രാജീവും ഹൈബി ഈഡനും ആ ബൂത്തില്‍ പോയി. രണ്ടു പേരും മികച്ച സ്ഥാനാര്ഥികളാണെന്നു മമ്മൂക്ക പറയുകയും ചെയ്തു. അതില്‍ എന്താണ് ഇത്ര തെറ്റ്? അല്‍ഫോന്‍സ് കണ്ണന്താനം മോശം സ്ഥാനാര്‍ഥി ആണെന്ന് മമ്മൂക്ക പറഞ്ഞോ എന്നും സിന്ധു ജോയ് ചോദിക്കുന്നു. 2009ല്‍ എറണാകുളത്തെ ഇടത് സ്ഥാനാര്‍ഥിയായിരുന്നു സിന്ധു ജോയ്.
പോസ്റ്റിന്റെ പൂര്‍ണരൂപം
എറണാകുളത്തു എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം നടന് മമൂട്ടിക്ക് എതിരെ ഉയര്‍ത്തിയിരിക്കുന്ന വിമര്‍ശനം ബാലിശവുംപ്രതിഷേധാര്‍ഹവുമാണ്. സാധാരണഗതിയില്‍ പോളിങ് തുടങ്ങുമ്പോള്‍ തന്നെ സ്ഥാനാര്‍ഥി വോട്ട് രേഖപ്പെടുത്തും. തുടര്‍ന്ന് മറ്റു പോളിങ് സ്റ്റേഷന്‍കളിലേക്കു പോകും. മണ്ഡലത്തില്‍ പ്രമുഖര്‍ ആരെങ്കിലും വോട്ട് ചെയ്യുന്നുണ്ടെങ്കില്‍ അത് അന്വേഷിച്ചു അവരെ കാണാന്‍ പോകും. രണ്ടായിരത്തി ഒന്‍പതില്‍ ഞാന്‍ മത്സരിച്ചപ്പോഴും ഇതാണ് ചെയ്തത്. പനമ്പള്ളി നഗറില്‍ വോട്ട് ചെയ്തു കഴിഞ്ഞു 'സിന്ധു ജോയ് നല്ല സ്ഥാനാര്‍ഥി' ആണെന്നൊക്കെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തവണ പി.രാജീവും ഹൈബി ഈഡനും ആ ബൂത്തില്‍ പോയി. രണ്ടു പേരും മികച്ച സ്ഥാനാര്ഥികളാണെന്നു മമ്മൂക്ക പറയുകയും ചെയ്തു. അതില്‍ എന്താണ് ഇത്ര തെറ്റ്? അല്‍ഫോന്‍സ് കണ്ണന്താനം മോശം സ്ഥാനാര്‍ഥി ആണെന്ന് മമ്മൂക്ക പറഞ്ഞോ?തിരഞ്ഞെടുപ്പ് പിറ്റേന്ന് ഒരു വിവാദം ഉണ്ടാക്കണമായിരുന്നെങ്കില്‍ അത് ഈ മഹാനടന്റെ പേരില്‍ വേണമായിരുന്നോ? ഈ പ്രസ്താവനയിലൂടെ താങ്കള്‍ കൂടുതല്‍ ചെറുതാവുകയാണ്!
content highlights: Sindhu Joy, facebook post, Alphons Kannanthanam, BJP Eranakulam