തിരുവനന്തപുരം: എറണാകുളം മണ്ഡലത്തിലെ കളമശ്ശേരിയിലെ ഒരു ബൂത്തില്‍ റീ പോളിങ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. 

കളമശ്ശേരിയിലെ 83-ാം നമ്പര്‍ ബൂത്തില്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ പോള്‍ ചെയ്തതിനേക്കാളും 43 വോട്ടുകള്‍ മെഷീനില്‍ കൂടുതലായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീ പോളിങ് നടത്തുന്നുത്. 

മോക് പോള്‍ നടത്തിയ സമയത്ത് ചെയ്ത വോട്ടുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാതെ വോട്ടെടുപ്പ് തുടങ്ങിയതാണ് മെഷീനില്‍ അധിക വോട്ട് വരാന്‍ കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മോക് പോള്‍ വോട്ടുകള്‍ ഒഴിവാക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ മറന്നതാണെന്നാണ് വിലയിരുത്തല്‍. 

റീ പോളിങിന്റെ തീയതി പിന്നീട് അറിയിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Content Highlights: re polling-ernakulam kalamassery-election commission