ചാലക്കുടി: ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയും സിനിമാ താരവുമായ ഇന്നസെന്റിന് ആശംസയുമായി സൂപ്പര്‍ താരം മമ്മൂട്ടിയും. പെരുമ്പാവൂരില്‍ നടന്ന ഇന്നസെന്റിന്റെ റോഡ് ഷോയിലും മമ്മൂട്ടി പങ്കാളിയായി. 

യാത്രയ്ക്കിടെ ഇന്നസെന്റിന്റെ റോഡ് ഷോ കണ്ടപ്പോള്‍ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പങ്കെടുക്കുകയായിരുന്നെന്ന് മമ്മൂട്ടി വ്യക്തമാക്കി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോയില്‍ നിരവധി പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.

ചാലക്കുടിയിലെ സിറ്റിങ് എം.പിയായ ഇന്നസെന്റിന്റെ കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിലും നിരവധി സിനിമാ താരങ്ങള്‍ പങ്കാളികളായിരുന്നു. മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ മുന്‍ പ്രസിഡന്റ് കൂടിയാണ് ഇന്നസെന്റ്. യു.ഡി.എഫ് കണ്‍വീനര്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാനാണ് ഇന്നസെന്റിന്റെ എതിരാളി.

content highlights: Mammootty, Innocent, Chalakudy, LDF, CPIM