കോഴിക്കോട്; ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് സൂചന നല്‍കി ദേശീയമാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലം. ഇന്ത്യാ ടുഡേ, എന്‍ ഡി ടിവി, ന്യൂസ് നേഷന്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ്  ബി ജെ പി ക്യാമ്പിന് പ്രതീക്ഷ നല്‍കുന്നത്. 

യു ഡി എഫ് 13 സീറ്റുകളും എല്‍ ഡി എഫ് അഞ്ച് സീറ്റുകളും നേടുമെന്നും ബി ജെ പി ഒരു സീറ്റും നേടുമെന്നാണ് എന്‍ ഡി ടിവി എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. 

ഇന്ത്യാ ടുഡേ- ആക്‌സിസ് പോള്‍ എക്‌സിറ്റ് പോള്‍ ഫലപ്രകാരം കേരളത്തില്‍ യുഡിഎഫിന് 15-16 സീറ്റുവരെ ലഭിച്ചേക്കും. എല്‍ ഡി എഫ് 3-5 സീറ്റില്‍ ഒതുങ്ങും. ബി ജെ പി ഒരു സീറ്റില്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യാ ടുഡേ-ആക്‌സിസ് പോള്‍ ഇന്ത്യാ ഫലം പറയുന്നു. 

INDIA TODAY
image courtesy: YouTube/India Today

ന്യൂസ് നേഷന്റെ എക്‌സിറ്റ് പോള്‍ ഫലപ്രകാരം ബി ജെ പി ഒന്നു മുതല്‍ മൂന്ന് സീറ്റുകള്‍ നേടിയേക്കും. കോണ്‍ഗ്രസ് 11-13 സീറ്റുകളും എല്‍ ഡി എഫ് അഞ്ചു മുതല്‍ ഏഴു സീറ്റുകള്‍ വരെ നേടുമെന്നും ന്യൂസ് നേഷന്‍ എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. 

news nation
image courtesy: YouTube/NewsNation

content highlights: bjp will open account says national media exit poll