കോഴിക്കോട്: കേരളത്തില്‍ കോണ്‍ഗ്രസ്സ് മാര്‍ക്‌സിസ്റ്റ് സഖ്യമാണെന്ന് ബിജെപി. വടകരയില്‍ ദുര്‍ബ്ബലനായ പ്രവീണ്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കി ജയരാജനെയും ശശി തരൂരിനെയും ജയിപ്പിക്കുക എന്ന പുതിയ 'കോ-മ' തന്ത്രത്തിന് അണിയറയില്‍ ധാരണയായതായി ബിജെപി ആരോപിച്ചു.

കുമ്മനത്തെ തോല്‍പ്പിക്കുക എന്നത് കോണ്‍ഗ്രസ്സ്-സി.പി.എം അജണ്ടയാണ്. ഏറ്റവും ഒടുവിലെ ചാനല്‍ സര്‍വ്വേയിലും കുമ്മനത്തിന്റെ വിജയം പ്രഖ്യാപിച്ചിരുന്നു. വടകരയില്‍ ഏത് വിധേനെയും ജയരാജനെ വിജയിപ്പിക്കുക എന്നത് സി പി എമ്മിന്റെ അഭിമാന പ്രശ്‌നമാണ്.

എന്തുകൊണ്ട് കോണ്‍ഗ്രസ്സിലെ പ്രമുഖര്‍ ജയരാജനെതിരെ മത്സരിക്കുന്നില്ല? കോണ്‍ഗ്രസ്സിലെ രക്തസാക്ഷികളോട് കോണ്‍ഗ്രസ്സ് ചെയ്യുന നന്ദികേടാണ് ഇത്. കെ.കെ രമയ്ക്ക് പിന്തുണ കൊടുക്കാതിരുന്നതും ഇതുകൊണ്ടാണെന്നും ബിജെപി പ്രസ്താവനയില്‍ ആരോപിച്ചു.

Content Highlights: bjp, allegation against congress and cpm, Lok Sabha Election 2019