ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം എന്‍.ഡി.എ.സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ നടത്തിയ വിവാദ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. 

സംസ്ഥാന പൊലീസ് മേധാവിയോടും ജില്ലാ കളക്ടറോടുമാണ് മീണ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. പി.കെ.ശ്രീമതിക്കെതിരേ കെ. സുധാകരന്‍ നടത്തിയ പരാമര്‍ശത്തിലും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് എതിരായ ശോഭാ സുരേന്ദ്രന്റെ  വിവാദ പ്രസംഗത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരണം തേടിയിരിക്കുന്നത്. 

Content Highlights: Chief Electroal Officer Ask For Report Against Shobha Surendran