തിരുവനന്തപുരം:  കടുത്ത മത്സരം നടന്ന ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ ഡി എഫിന്റെ എ സമ്പത്ത് വിജയിക്കുമെന്ന് 
മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യാ എക്‌സിറ്റ് പോള്‍ ഫലം.

42ശതമാനം വോട്ടുകള്‍ സമ്പത്ത് നേടിയേക്കും. യു ഡി എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് 39 ശതമാനം വോട്ടുകള്‍ നേടി രണ്ടാംസ്ഥാനത്തെത്തും. എന്‍ ഡി എയുടെ ശോഭാ സുരേന്ദ്രന്‍ 16 ശതമാനം വോട്ടുകള്‍ നേടിയേക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. 

2009, 2014 വര്‍ഷങ്ങളില്‍ ആറ്റിങ്ങലില്‍ വിജയം നേടിയത് സമ്പത്താണ്.

content highlights:a sampath may win from attingal says mathrubhumi news geowide india exit poll