ആറ്റിങ്ങല്‍: തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികളുടെ മുഖ്യ തെരഞ്ഞെടുപ്പ് തന്ത്രമായി മാറ്റുകയാണ് സോഷ്യല്‍മീഡിയയും ട്രോളുകളും. ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കായി  വോട്ട് ചോദിച്ചുള്ള കണിയാപുരം ടൗണ്‍ കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ട്രോളിന് നന്ദി പറഞ്ഞ് അടൂര്‍പ്രകാശ്. 

''മനോഹരമായതും രസിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഈ പോസ്റ്ററിന് യൂത്ത് കോണ്‍ഗ്രസ് കണിയാപുരം ടൗണ്‍ കമ്മറ്റിയോടുള്ള നന്ദി അറിയിക്കുന്നു. കെ.എസ്.യു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ക്കും സ്വീകരണങ്ങള്‍ക്കും നന്ദി - നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം ആറ്റിങ്ങലില്‍ തീര്‍ച്ചയായും ഉണ്ടാവും.''- എന്നായിരുന്നു അടൂര്‍പ്രകാശിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. 

അടൂര്‍പ്രകാശിനെ പിന്തുണച്ചും കളിയാക്കിയും ഇതിന് മറുപടി കമന്റുകളും ഇതിനോടകം തന്നെ വന്നുകഴിഞ്ഞു.

ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മനോഹരമായതും രസിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഈ പോസ്റ്ററിന് യൂത്ത് കോണ്‍ഗ്രസ് കണിയാപുരം ടൌണ്‍ കമ്മറ്റിയോടുള്ള നന്ദി അറിയിക്കുന്നു.കെ.എസ്.യു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ക്കും സ്വീകരണങ്ങള്‍ക്കും നന്ദി - നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം ആറ്റിങ്ങലില്‍ തീര്‍ച്ചയായും ഉണ്ടാവും

Content Highlights: 2019Loksabha Elections Attingal Candidate AdoorPrakash Facebookpost