ആറ്റിങ്ങല്‍: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ആറ്റിങ്ങലില്‍ ബിജെപിയുടെ ശോഭാസുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. വര്‍ക്കല ശിവഗിരിയിലെ ഗുരുസമാധിയില്‍ പ്രാര്‍ത്ഥനയോടെയാണ് പ്രചാരണം ആരംഭിച്ചത്. 

'ആറ്റിങ്ങലില്‍ വിജയപ്രതീക്ഷയുണ്ട്. ഏതെങ്കിലും ഒരു പ്രത്യേകസ്ഥലത്ത് മാത്രം പ്രവര്‍ത്തിക്കുകയോ മത്സരിക്കുകയോ ചെയ്തിട്ടുള്ള ആളല്ല. കേരളത്തില്‍ മുഴുവന്‍ യാത്ര ചെയ്ത് ബൂത്തുതലം വരേയുള്ളവരുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. പാലക്കാട് പോലെ തന്നെയാണ് ആറ്റിങ്ങലും. ഏതെങ്കിലും ഒരു മണ്ഡലത്തോട് സ്‌നേഹക്കൂടുതലോ കുറവോ ഉണ്ടാകേണ്ട കാര്യമില്ല. ഇത് ഒരു വ്യക്തിയുടെ ദൗത്യമല്ല, പ്രസ്ഥാനത്തിന്റേതാണ്.'- ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ശോഭാസുരേന്ദ്രന്റെ പ്രചാരണം. 

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ബി.ജെ.പി.സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. തുടര്‍ന്നാണ്  വെള്ളിയാഴ്ച ശോഭാസുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. 

Content Highlights: 2019 Loksabha Elections Shobha Surendran Starts Campaigning in Attingal