ആലപ്പുഴ : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടതിന്റെ സന്തോഷത്തിലാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ആലപ്പുഴക്കാരി ദിയ സൂസന്‍ ജോര്‍ജ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി ആലപ്പുഴയിലെത്തിയപ്പോഴായിരുന്നു ദിയ തന്റെ ഏറെ നാളത്തെ ആഗ്രഹം പൂര്‍ത്തീകരിച്ചത്.

രാഹുല്‍ ഗാന്ധി അങ്കിള്‍ തന്നെ ചേര്‍ത്ത് പിടിച്ച് പേരും സ്‌കൂളിന്റെ പേരും ചോദിച്ചപ്പോള്‍ സന്തോഷം ഇരട്ടിയായി- ദിയ പറയുന്നു.   

ഈ വര്‍ഷം ആദ്യമായി കേരളത്തില്‍ വരുന്ന വിവരം അറിഞ്ഞപ്പോള്‍ മുതല്‍ നേരില്‍ കാണണം എന്നുള്ള ആഗ്രഹം തന്റെ മാതാപിതാക്കളോട് പറയുകയായിരുന്നു ദിയ. തുടര്‍ന്ന്സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് രാഹുല്‍ഗാന്ധിക്ക് ഈമെയില്‍ ചെയ്തിരുന്നു. 

രാഹുല്‍ഗാന്ധി ആലപ്പുഴ എത്തുന്ന വിവരം അറിഞ്ഞപ്പോള്‍ ദിയയുടെ ആഗ്രഹം അവര്‍ എം.പി  കെ.സി വേണുഗോപാലിനേയും ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ലിജുവിനേയും അറിയിക്കുകയും കാണാന്‍ അവസരം നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ദിയക്ക് രാഹുൽഗാന്ധിയെ കാണാൻ അവസരം ലഭിച്ചത്. 

ജോര്‍ജ് പള്ളിപ്പാടന്റെയും ചിത്ര ജോര്‍ജിന്റെയും മകളും ആലപ്പുഴ സെന്റ് ആന്റണീസ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥിയുമാണ് ദിയ. 

Content Highlights: Second standard student meets Rahulgandhi in Alappuzha