ആലപ്പുഴ: സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റിട്ടതിനെതിരേ യു.ഡി.എഫ്. ആലപ്പുഴ പാർലമെന്റ് മണ്ഡലം സ്ഥാനാർഥി ഷാനിമോൾ ഉസ്‌മാൻ കളക്ടർക്ക് പരാതി നൽകി. മുൻ ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റും സി.പി.എം. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ പി.ആർ.വസന്തനെതിരേയാണ് പരാതി നൽകിയത്.

യു.ഡി.എഫ്. സ്ഥാനാർഥിക്കെതിരേ സ്ത്രീവിരുദ്ധ പരാമർശം നടത്തിയവർക്കെതിരേ നടപടിയെടുക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് എം.ലിജു ആവശ്യപ്പെട്ടു. ഇത്തരക്കാരെ പാർട്ടി ചുമതലകളിൽനിന്ന്‌ നീക്കാൻ സി.പി.എം. തയ്യാറാകണമെന്നും ലിജു ആവശ്യപ്പെട്ടു.
 

Content Highlights: defaming socialmedia post shanimol usman filed complaint