കാസര്‍കോട്:  ഇരട്ടക്കൊലപാതകം നടന്ന കാസര്‍കോട് കല്യാട്ടും പെരിയയിലും 144 പ്രഖ്യാപിച്ചു.  ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ജില്ലാ കളക്ടര്‍ നിരോധനജ്ഞ പ്രഖ്യാപിച്ചത്. 

ഇവിടങ്ങളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രകടനം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ ദിവസമായ 23 ന് രാവിലെ 8 മണി മുതല്‍ 24ന് രാവിലെ 8 മണിവരെ 24 മണിക്കൂര്‍ നേരത്തേക്കാണ് നിരോധനാജ്ഞ.

കല്യോട്ട്, പെരിയ ടൗണുകളുടെ 500 മീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ ബാധകമാകുക. ഫെബ്രുവരി 17-നാണ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്തും കൊല്ലപ്പെട്ടത്. കേസില്‍ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്‍ ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായിരുന്നു.

content highlights: section 144, Kasaragod, kasaragod double murder, lok sabha election 2019