മോദിയുടെ അഞ്ച് വര്‍ഷത്തെ ഭരണത്തിന്റെ പ്രതിഫലനമാകും വരുന്ന തെരഞ്ഞെടുപ്പെന്നും സൈന്യത്തിന്റെ പേരില്‍ വോട്ട് നേടാനുള്ള ശ്രമമാണ് മോദിയും ബി ജെ പിയും നടത്തുന്നതെന്നും ശശി തരൂര്‍ എം.പി. മാതൃഭൂമി ഡോട് കോമിന്റെ അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.

സാമ്പത്തിക വളര്‍ച്ച രണ്ട് ശതമാനമായി കുറഞ്ഞു, നോട്ട് നിരോധനം മൂലം ലക്ഷക്കണക്കിനാളുകളുടെ ജീവിതം നശിച്ചു, തൊഴിലിലായ്മ, ചെറിയ സംരംഭകങ്ങളുടെ തകര്‍ച്ച. രൂപയുടെ വില നാല് വർഷത്തിനിടെ ഡോളറിനെതിരേ 14 രൂപ വീണു. ഗ്യാസ്, പെട്രോള്‍ വില കൂടി. അപ്പോള്‍ ആര്‍ക്കാണ് അച്ഛേദിന്‍ വന്നത്? നല്ലദിനം കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് തെറ്റായ ഭരണനയങ്ങളാണ് ബി.ജെ.പി. നടത്തിയത്. എന്നാല്‍ ഇലക്ഷന് തൊട്ടുമുന്‍പ് കര്‍ഷകര്‍ക്ക് പണം കൊടുക്കുന്നു, ഉദ്ഘാടനങ്ങള്‍ നടത്തുന്നു എന്നിവയെല്ലാം തന്നെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നയങ്ങളാണ്. 

എന്നാല്‍ ഇതിനെല്ലാം ദേശീയ സുരക്ഷയെ ചോദ്യം ചെയ്യുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്.കൂടാതെ സൈന്യത്തിന്റെ പേരില്‍ വോട്ട് ചോദിക്കാനാണ് ഇപ്പോഴും എപ്പോഴും ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് മുന്‍പ് ഉറി ആക്രമണം ഉണ്ടായപ്പോഴും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയപ്പോഴുമെല്ലാം അതിനെ ബി.ജെ.പി.അവരുടെ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇടക്കാലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം സൈന്യത്തിന്റെ പേരില്‍ വലിയ ഫ്‌ളക്‌സുകളുയര്‍ത്തിയായിരുന്നു ബി.ജെ.പി വോട്ട് പിടിച്ചത്. 

അത് രാഹുല്‍ ഗാന്ധി തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷയില്‍ വന്‍ അഴിമതിയാണ് നടത്തുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസ് ചോദിച്ച ചോദ്യങ്ങള്‍ക്ക് ബി ജെ പി ക്ക് ഉത്തരമില്ല. റഫാലടക്കം വന്‍ അഴിമതികള്‍ നടത്തിയതിന് ശേഷം എങ്ങനെയാണ് ജനങ്ങള്‍ ഇനിയും രണ്ടാമതൊരു അവസരം ബി ജെ പി ക്ക് നല്‍കുക.  

വരാന്‍പോകുന്ന പത്ത് വര്‍ഷങ്ങളില്‍ ലോകം വന്‍മാറ്റങ്ങള്‍ക്കാണ് സാധ്യമാകാന്‍ പോകുന്നത്. നാലാം വ്യാവസായിക വിപ്ലവമായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടുകള്‍ എന്നിവയുടെ കാലമാണ്. അപ്പോള്‍ ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെട്ട് വ്യാവസായിക വിപ്ലവത്തിനായിരിക്കും വഴിതിരിത്തിവുണ്ടാവുക. 

പൊളിറ്റിക്കല്‍ ഫണ്ടമെന്റലിസം ഉയരുമ്പോള്‍ 
ഗ്ലോബലൈസേഷന്‍സ് ഗുണവും ദോഷവും ചെയ്തു. വ്യവസായ ശാലകള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നു. അമേരിക്കയിലെ വര്‍ക്കിങ് ക്ലാസിന്റെ ജീവിതനിലവാരവും മാറി. ഇന്ന് പലരാജ്യങ്ങളില്‍ നിന്നും ജനങ്ങള്‍ പാലായനം ചെയ്യപ്പെടുകയാണ്. 

അമേരിക്കയില്‍ ഒരുകാലത്ത് സോഷ്യലിസം എന്നത് 
ഒരു ചീത്തവാക്കായിരുന്നതില്‍ നിന്നും മാറിവരുന്നുണ്ട്. പകരം സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരില്‍ നിന്നും ടാക്്‌സ് കൂട്ടിവാങ്ങി പാവപ്പെട്ടവര്‍ക്ക് സൗജന്യ വിദ്യാഭ്യാസവും സൗജന്യ ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തണമെന്ന ആശയമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്നത്. 

ഇടതിന് അനുകൂലമായ ഇടമാണ് ഇന്ത്യപോലുള്ള രാജ്യം. അവിടെ ദാരിദ്ര്യവും തൊഴിലില്ലായ്മയുമെല്ലാം നിലനില്‍ക്കുമ്പോള്‍ അത് ഇടതിന് അനുകൂലമാണ്. അവിടെ വലതുപക്ഷം വിജയിച്ചുവരുമ്പോള്‍ 
ബി.ജെ.പി ക്ക് സാംസ്‌കാരികമായ മാറ്റത്തിന് മാത്രമാണ് സാധിച്ചത്. സാമ്പത്തികമായി വന്‍ പരാജയമാണ് നമ്മള്‍ കണ്ടത്. 

ഐഡന്റിറ്റി പൊളിറ്റിക്‌സാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വലിയ സാമൂഹികമാറ്റത്തിന് വഴിതെളിച്ച സ്ഥലമായിരുന്നു കേരളം. എന്നാല്‍ ഇപ്പോള്‍ കാണുന്നത് വലിയ വര്‍ഗീയ വിളയാട്ടമാണ്.  ഞാന്‍ വായിച്ച് അറിഞ്ഞ സ്ത്രീശാക്തീകരണവും ദലിത് ശാക്തീകരണവും സാമൂഹികമാറ്റവും സാധ്യമാകുന്നതായി പറഞ്ഞിടത്ത് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന വര്‍ഗീയത തന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. 

മോദി പറയുന്നു ഞങ്ങളാണ് ശരിക്കുള്ള ഇന്ത്യക്കാര്‍ ഹിന്ദുക്കള്‍. അത് ഉത്തരേന്ത്യയില്‍ നടക്കുന്നുണ്ട്. എന്നാല്‍ അത് കേരളത്തില്‍ നടക്കുമെന്നത് വിശ്വസിക്കാനോ സാധിക്കുന്നില്ല. ഇന്ത്യ വിട്ട് പോയ മറ്റ് എല്ലാ ജാതിക്കാര്‍ക്കും തിരികെ വരാമെന്നിരിക്കെ മുസ്ലീങ്ങള്‍ക്ക് അത് സാധ്യമല്ല. അതിന് ബില്ലുവരെ കൊണ്ടുവന്നെങ്കിലും പാസാക്കിയിരുന്നില്ല. 

മോദിത്വമെന്നത് ഹിന്ദുത്വ വാദത്തോടൊപ്പം ഒരു വ്യക്തിത്വ അമിതാസ്‌കതിയാണ്. എട്ടാം വയസില്‍ ആര്‍ എസ് എസില്‍ ചേര്‍ന്ന് സ്വയം സേവക് ആയ മോദിക്ക് ഹിന്ദുത്വത്തിന്റെ ശക്തമായ കാഴ്ചപ്പാട് കൂടാതെ നെപ്പോളിയനെപ്പോലെ വലിയൊരു നേതാവാണെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ദാരിദ്ര്യത്തെ നേരിടാതെ തെരഞ്ഞെടുപ്പിനെ മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 

Content Highlights: Sashi Tharoor Interview On The Great Indian War