കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് ബംഗാള്‍ സര്‍ക്കാരിന്റെ വിലക്ക്.  ജാദവ്പുരില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റോഡ് ഷോയ്ക്കും സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി ബിജെപി അറിയിച്ചു. 

ബംഗാളില്‍ അമിത് ഷായുടെ മൂന്ന് റോഡ് ഷോയാണ് ബിജെപി നിശ്ചയിച്ചിരുന്നത്. ജയ്‌നഗര്‍, ജാദവ്പൂര്‍, ബരാസത് തുടങ്ങിയ മണ്ഡലങ്ങളിലാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നത്. ഇതില്‍ ജാദവ്പുരിലെ റോഡ് ഷോയ്ക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്.

ഇതാദ്യമായല്ല അമിത് ഷായ്ക്ക് സര്‍ക്കാരില്‍ നിന്ന് നിഷോധാത്മക പ്രതികരണം നേരിടേണ്ടിവരുന്നത്. കഴിഞ്ഞ ജനുവരിയില്‍ മാള്‍ഡയില്‍ പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാനെത്തിയ അമിത് ഷായുടെ ഹെലികോപ്റ്ററിന് ലാന്‍ഡിങ് അനുമതി ബംഗാള്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഇതിന് ശേഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഹെലികോപ്റ്റര്‍ ഇറക്കാനുള്ള അനുമതി മമതാ സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്.

Content Highlights: Amit Shah was denied permission to hold rally in Jadavpur, Mamata Banarjee, 2019 Loksabha Election