ത്രുപുര: 25 വര്‍ഷക്കാലം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ചിരുന്ന ത്രിപുരയില്‍ സിപിഎമ്മിന് രണ്ട് സിറ്റിങ് സീറ്റുകളും നഷ്ടപ്പെട്ടു. ഇവിടങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടതാണ് ഏറ്റവും പരിതാപകരം. ബിജെപിക്കാണ് രണ്ടിടങ്ങളിലും ജയം. രണ്ടാം സ്ഥാനാത്ത് കോണ്‍ഗ്രസാണ് എത്തിയിരിക്കുന്നത്. 

വോട്ടെണ്ണലിന്റെ അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കെ സംസ്ഥാനത്ത് 46.6 ശതമാനം വോട്ടുകള്‍ നേടിയിട്ടുണ്ട് ബിജെപി. 2018-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 43 ശതമാനം വോട്ടായിരുന്നു ബിജെപിക്ക് ലഭിച്ചിരുന്നത്. അതേ സമയം  നിയമസഭാ തിരഞ്ഞെടുപ്പില്‍ 1.8 ശതമാനം വോട്ട് മാത്രം ലഭിച്ച കോണ്‍ഗ്രസിന് ഇത്തവണ 26.61 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. 42.7 ശതമാനം വോട്ടുണ്ടായിരുന്ന സിപിഎം 17.65 ശതമാനത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. 

ബിജെപി സ്ഥാനാര്‍ഥികളായ ത്രിപുര വെസ്റ്റില്‍ പ്രതിമ ഭൗമികും ത്രിപുര ഈസ്റ്റില്‍ രേബതി ത്രിപുരയും വ്യക്തമായ ലീഡോഡെയാണ് മുന്നേറുന്നത്.

Content Highlights: tripura loksabha election result-cpim-bjp-congress vote share