അഗര്‍ത്തല: വെസ്റ്റ് ത്രിപുരയില്‍ വോട്ടെടുപ്പിനിടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുകയും കൃത്യവിലോപം നടത്തിയെന്നുമാരോപിച്ച് അഞ്ച് പോളിങ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. 

വോട്ടെടുപ്പ് നടക്കുന്നതിനിടെ തടസം നേരിട്ടതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ഇത് ബോധപൂര്‍വമായ അശ്രദ്ധയാണന്ന് ചൂണ്ടിക്കാണിച്ചാണ് ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. 

മൂന്ന് പ്രിസൈഡിങ് ഓഫീസര്‍മാരേയും രണ്ട് മൈക്രോ ഒബ്‌സര്‍വര്‍മാരേയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. ഏപ്രില്‍ 11 ന് ആയിരുന്നു വെസ്റ്റ് ത്രിപുര ലോക്‌സഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്.  

Content Highlights: Five poll officials suspended in Tripura