ന്യൂഡല്‍ഹി: ഒഡീഷയില്‍ ഒന്നും മാറിയില്ല. എക്‌സിറ്റ്‌പോളുകള്‍ പ്രവചിച്ചത് പോലെ ഭരണകക്ഷിയായ ബിജു ജനതാദള്‍ വീണ്ടും അധികാരത്തിലേക്ക് അടുക്കുകയാണ്. 174 ല്‍ 101 സീറ്റുകളിലും ബി.ജെ.ഡിയാണ് ഇപ്പോള്‍ സംസ്ഥാനത്ത് ലീഡ് ചെയ്യുന്നത്. 21 ലോക്‌സഭ സീറ്റുകളില്‍ 14 സീറ്റുകളിലും ബി.ജെ.ഡി ലീഡ് ചെയ്യുന്നു. തുടര്‍ച്ചയായ അഞ്ചാം തവണയും നവീന്‍ പട്‌നായിക്ക് ഒഡീഷയുടെ മുഖ്യമന്ത്രിയാവും.

കഴിഞ്ഞ തവണ 117 നിയമസഭ സീറ്റുകള്‍ നേടിയാണ് നവീന്‍ പട്‌നായിക് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ കഴിഞ്ഞ തവണ 10 സീറ്റില്‍ ഒതുങ്ങിയ ബി.ജെ.പിക്ക് ഇത്തവണ 26 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ 16 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ 15 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

 കഴിഞ്ഞ തവണ ഒരു സീറ്റില്‍ വിജയിച്ച ബി.ജെ.പി ഇത്തവണ ഏഴ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മറ്റ് 14 സീറ്റുകളിലും നിലവില്‍ ബി.ജെ.ഡി സ്ഥാനാര്‍ഥികളാണ് ലീഡ് ചെയ്യുന്നത്.

content highlights: Odisha, BJD, Naveen Patnaik, BJP, Congress