ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുമെന്ന് ബിജു ജനതാദള്‍ നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്. 

ഈ പ്രഖ്യാപനത്തോടെ തിരഞ്ഞെടുപ്പില്‍ വനിതാസംവരണം അവതരിപ്പിക്കുന്ന ആദ്യ രാഷ്ട്രീയപാര്‍ട്ടിയായി ബി ജെ ഡി മാറി. 

ഞായറാഴ്ച കേന്ദ്രപാട ജില്ലയില്‍ വനിതാ സ്വയംസഹായസംഘങ്ങളുടെ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു നവീന്റെ പ്രഖ്യാപനമെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. 

വരുന്ന തിരഞ്ഞെടുപ്പില്‍ ഒഡീഷയില്‍നിന്ന് 33 ശതമാനം സ്ത്രീകളെ പാര്‍ലമെന്റിലേക്ക് അയക്കുമെന്നും നവീന്‍ കൂട്ടിച്ചേര്‍ത്തു. 

content highlights: naveen patnaik declares 33% of women reservation in seat allocation of loksabha election