ഐസ്വാള്‍: മിസോറാമില്‍ കോണ്‍ഗ്രസും മിസോറാം സോറം പീപ്പിള്‍സ് മൂവ്‌മെന്റും (ഇസെഡ്.പി.എം) ഇത്തവണ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടും. 

സഖ്യധാരണ അനുസരിച്ച് സംസ്ഥാനത്തെ ഏക ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഐസ്വാള്‍ വെസ്റ്റ് നിയമസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇസഡ് പി.എം ആകും മത്സരിക്കുക. ഏപ്രിൽ പതിനൊന്നിനാണ് തെര‍ഞ്ഞെടുപ്പ്. 

കോണ്‍ഗ്രസിന്‌ അഞ്ചും  ഇസെഡ്‌.പിഎംന്‌ എട്ടും സീറ്റുകൾ വീതമാണ് മിസോറാം നിയമസഭയിലുള്ളത്. സിറ്റിങ് എം.പി സി എല്‍ റുവാല മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയച്ചതിനെ തുടര്‍ന്ന് മറ്റൊരു സ്ഥാനാര്‍ത്ഥിയെ തേടുകയാണ് ഇത്തവണ കോണ്‍ഗ്രസ്. 

അതേ സമയം ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട്, ബി ജെ പി, പി.ആര്‍.ഐ.എസ്.എം എന്നീ പാര്‍ട്ടികള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌.

Content Highlights: Loksabha Elections 2019 Congress Ties Up With Mizoram s ZPM in Mizoram