ദിസ്പൂര്‍: പൗരത്വ ബില്‍ നടപ്പാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ ബി ജെ പി സഖ്യമുപേക്ഷിച്ച അസം ഗണപരിഷത്ത്‌(എ.ജി.പി.) ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വീണ്ടും ബി ജെ പിയുമായി കൈകോര്‍ക്കുന്നു. 

എ ജി പി യുടെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ അസമില്‍ ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിച്ചത്. ബോഡോലാന്‍ഡ്‌ പീപ്പിള്‍സ് ഫ്രണ്ടാണ് സഖ്യത്തിലെ മൂന്നാം കക്ഷി. ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവാണ് സഖ്യം പ്രഖ്യാപിച്ചത്‌. 

കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് വീണ്ടും എജിപിയുമായി സഖ്യം ചേര്‍ന്നത്‌.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പിന്നീട് അറിയിക്കും.- എ ജി പി പ്രസിഡന്റ് അതുല്‍ ബോറ പറഞ്ഞു. 

പൗരത്വ ബില്‍ വേഗത്തില്‍ നടപ്പാക്കുന്നതിനെതിരേ താനും മറ്റ് രണ്ട് മന്ത്രിമാരും സര്‍ബാനന്ദ സോനോവാള്‍ സര്‍ക്കാരില്‍ നിന്നും ജനുവരിയില്‍ രാജിവെച്ചിരുന്നു. 

 

Content Highlights: 2019 Lok Sabha election BJP AGP alliance back on track in Assam