മ്യ ഹരിദാസിനെതിരെ എ. വിജയരാഘവന്‍ നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് നിരക്കാത്തതുമാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം. 

"രമ്യ ഹരിദാസിനെതിരെ എ. വിജയരാഘവന്‍ നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് നിരക്കാത്തതുമാണ്. സ്ത്രീയെ കേവല ശരീരമായി കാണുന്ന പൊതുബോധത്തിന്റെ പ്രകാശനമാണത്. നിശ്ചയമായും തിരുത്തപ്പെടണം", അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

'ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍വയ്യ, അത് പോയിട്ടുണ്ട്' എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍.
പൊന്നാനിയില്‍ പി.വി. അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  എല്‍.ഡി.എഫ്. കണ്‍വെന്‍ഷനിലായിരുന്നു ഇത്തരത്തില്‍ വിജയരാഘവൻ സംസാരിച്ചത്.

ഇടതുപക്ഷ മുന്നണി കടുത്ത വിയോജിപ്പാണ് വിജയരാഘവന്റെ പ്രസ്താവനക്കെതിരേ രേഖപ്പെടുത്തിയത്. എ വിജയരാഘവന്റെ പ്രസ്താവന അനവസരത്തിലുള്ളതും യുഡിഎഫിനാണ് മേല്‍ക്കൈ ഉണ്ടാക്കി കൊടുത്തതെന്നും എല്‍ഡിഎഫില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

content highlights: Sunil P Ilayidom on Vijayaraghavan Post