കഴിഞ്ഞ ദിവസം നാഗ്പുരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയേക്കുറിച്ചുള്ള ട്വീറ്റില്‍ മൂന്നു വര്‍ഷം മുമ്പുള്ള ചിത്രം പങ്കുവെച്ച കോണ്‍ഗ്രസ് വെട്ടിലായി. 

രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും രാഹുല്‍ ഗാന്ധിക്കുള്ള പിന്തുണ വര്‍ദ്ധിക്കുന്നുവെന്ന് അവകാശപ്പെട്ട ട്വീറ്റിലാണ് 2016 ല്‍ നാഗ്പുരില്‍ നടന്ന റാലിയുടെ ചിത്രം ഉപയോഗിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററിലായിരുന്നു ഈ സന്ദേശം.

നാല് ചിത്രങ്ങളുള്ള ട്വീറ്റില്‍ ആള്‍ക്കൂട്ടത്തിന്റെ ചിത്രമാണ് പഴയതാണെന്ന് തെളിഞ്ഞത്. ഏപ്രില്‍ നാലിനാണ് റാലി നടന്നത്. പ്രമുഖ ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ബൂംലൈവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.