ചെന്നൈ: ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ തമിഴ്‌നാട്ടില്‍ വോട്ട് ചെയ്‌തെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രവും സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളും വ്യാജമെന്ന് റിപ്പോര്‍ട്ട്. സുന്ദര്‍ പിച്ചൈ രണ്ടുവര്‍ഷം മുന്‍പ് ഇന്ത്യയില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് സുന്ദര്‍ പിച്ചൈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ ചിത്രമെന്ന പേരില്‍ പ്രചരിക്കുന്നത്. 

തമിഴ്‌നാട്ടിലെ വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ 18-നാണ് ഗൂഗിള്‍ സി.ഇ.ഒ.യുടെ പഴയചിത്രം വ്യാജപ്രചാരണത്തിനായി ഉപയോഗിച്ചത്. തമിഴ്‌നാട് സ്വദേശിയായ അദ്ദേഹം വോട്ട് രേഖപ്പെടുത്താനായി നാട്ടിലെത്തിയെന്നും വോട്ട് ചെയ്‌തെന്നുമായിരുന്നു വ്യാജപ്രചാരണം. 

എന്നാല്‍ 2017-ല്‍ ഐ.ഐ.ടി. ഖരഗ്പൂരിലെത്തിയപ്പോള്‍ അദ്ദേഹം തന്നെ ട്വീറ്റ് ചെയ്ത ചിത്രമായിരുന്നു അത്. മാത്രമല്ല,  വര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന് യു.എസ്. പൗരത്വമാണുള്ളതെന്നും അതിനാല്‍ ഇന്ത്യയില്‍ വോട്ട് ചെയ്യാനാകില്ലെന്നതുമാണ് യാഥാര്‍ഥ്യം. 

ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയെന്ന പേരില്‍ പ്രചരിക്കുന്ന ട്വീറ്റുകള്‍

SUNDARPICHAI

 

 

സുന്ദര്‍ പിച്ചൈ രണ്ടുവര്‍ഷം മുന്‍പ് ട്വീറ്റ് ചെയ്ത ചിത്രം:

 

Content Highlights: fake social media post spreads as google ceo sundar pichai voted in tamil nadu