വോട്ടവകാശം എല്ലാവരും വിനിയോഗിക്കണമെന്ന പ്രചാരണങ്ങള്‍ക്കിടെ ശ്രദ്ധേയമാകുകയാണ് ഔര്‍ ഡേ എന്ന ഹ്രസ്വ ചിത്രം. വോട്ട് ചെയ്യാന്‍ മടിക്കുന്ന പുതുതലമുറയ്ക്ക് പഴയ തലമുറ അതിന്റെ പ്രധാന്യം പ്രവര്‍ത്തിച്ചു കാണിക്കുകയാണ്. തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയും സ്‌ക്രീനിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ശിബി പോട്ടോരാണ് ഹ്രസ്വചിത്രത്തിന്റെ സംവിധാനം, കളറിംഗ്, എഡിറ്റിംഗ്, കഥ, തിരക്കഥ  എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്. രതീഷ്‌കുമാര്‍, രേഷ്മ, ഫാ.ബെന്നി ബെനഡിക്ട്,  മാനവ എന്നിവരാണ് വേഷമിട്ടിട്ടുള്ളത്. അഖില്‍, ജിതിന്‍ ജോസ്, വിജേഷ്നാഥ് മരത്തംകോട് എന്നിവര്‍ ക്യാമറയും, മെല്‍വിന്‍ പശ്ചാത്തല സംഗീതവും, റിച്ചാര്‍ഡ് ശബ്ദമിശ്രണവും നിര്‍വ്വഹിച്ചിരിക്കുന്നു.

Content highlights: Collector TV Anupama appeared in election short film